ഷെഫീക് അല്‍ ഖാസിമി ഒളിവിലെന്ന് പൊലീസ്; അന്വേഷണം ഈര്‍ജിതമാക്കി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കുറ്റം ചുമത്തിയ പ്രതി ഇമാം ഷെഫീക് അല്‍ ഖാസിമി ഒളിവിലാണെന്ന് പൊലീസ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീക്കാനുള്ള നീക്കള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇയാളുടെ സ്വദേശയമായ ഈരാട്ടുപേട്ട കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഇന്നലെയാണ് ഷെഫീക് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ കാട്ടില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷെഫീക് ഖാസിമിക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു

പള്ളികമ്മറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പൊലീസ് ഇമാമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡന വാര്‍ത്ത പുറത്തുവന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് ഖാസിമിയെ പുറത്താക്കിയിരുന്നു.

DONT MISS
Top