സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാന്‍ ഇമോജി എത്തുന്നു

ലണ്ടന്‍: സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാന്‍ ഇമോജി എത്തുന്നു. മാര്‍ച്ചോടെ ഇത് ഫോണുകളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ കാണുന്നത് പോലെ വലിയ രക്തതുള്ളിയാണ് പ്രധാന അടയാളം.

read more ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണം: വിവാദമായി സിക്കിം മുഖ്യമന്ത്രിയുടെ പ്രസ്താവന

യാഥാസ്ഥികമായ സമൂഹ വ്യവസ്ഥയുടെ പേരില്‍ സ്ത്രീ മറ്റുള്ളവരില്‍നിന്നും ആര്‍ത്തവം മറച്ചുവയ്ക്കാറുണ്ട്. അതിനാല്‍ ഈ കാലഘട്ടത്തിലും പങ്കാളിയുടെ ആര്‍ത്തവ സമയത്തെക്കുറിച്ച് പുരുഷന് കൃത്യമായ അറിവ് ലഭിക്കാറില്ല. അതിനാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും മനസിലാക്കാന്‍ പുരുഷന് സാധിക്കാറില്ല. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ ക്യാമ്പയിന്റെ ഭാഗമായി ആര്‍ത്തവ ഇമോജി സ്മാര്‍ട്ട് ഫോണുകളില്‍ വരുന്നതോടെ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ സൂചിപ്പിക്കാന്‍ സാധിക്കും.

read more ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ മാറ്റി കിടത്തി; യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികമായ അവസ്ഥയെ ബാധിക്കാറുണ്ട്. അതിനാല്‍ തന്നെ ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി പങ്കുവെയ്ക്കുന്നതിലൂടെ അവര്‍ക്ക് സൗകര്യപ്രദമല്ലാത്ത പെരുമാറ്റവും സംഭാഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയുമെന്നും ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

DONT MISS
Top