കുത്തിവെപ്പ് പേടിയുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം; അകത്തുചെന്ന് സ്വയം മരുന്നുകുത്തിവെക്കുന്ന സാങ്കേതിക വിദ്യ ഒരുങ്ങി

ഇന്‍ജെക്ഷനെടുക്കുന്നത് പേടിയുള്ളവര്‍ക്ക് ഇനി ഇന്‍ജെക്ഷന്‍ ഉപകരണം വിഴുങ്ങാം. അകത്ത് ചെല്ലുന്ന ഉപകരണം കൃത്യസ്ഥാനത്ത് മരുന്നു കുത്തിവെച്ചുകൊള്ളും. വിഴുങ്ങാന്‍ സാധിക്കുന്ന ഇന്‍ജെക്ഷനുകള്‍ക്കുള്ള സാങ്കേതിക വിദ്യ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഗുളിക രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ഇന്‍ജെക്ഷന്‍ ഉപകരണം വിഴുങ്ങിയാല്‍ അത് ആമാശയത്തിന്റെ ഭിത്തിയില്‍ കൃത്യ സ്ഥാനത്ത് തന്നെ മരുന്ന് കുത്തി വയ്ക്കും.

പയറുമണിയുടെ വലിപ്പമുള്ള കാപ്‌സ്യൂളിനുള്ളില്‍ അടക്കം ചെയ്താണ് മരുന്ന് നല്‍കുന്നത്. ഇത് വിഴുങ്ങിയ ശേഷം ആമാശയത്തിലെത്തിയാല്‍ കുത്തിവെപ്പെടുക്കാന്‍ സൂചി ശരിയായ ദിശയില്‍ വരണം. മൂര്‍ച്ചയേറിയ അഗ്രത്തോട് കൂടി ഖര രൂപത്തിലാക്കിയ ഇന്‍സുലിന്‍ ഉപയോഗിച്ചാണ് സൂക്ഷ്മമായ സൂചി ഗുളിക രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഇതില്‍ വികസിപ്പിച്ചിക്കുന്നത്. ഇത് ആമാശയത്തിന്റെ ഭിത്തിയില്‍ കൃത്യ സ്ഥാനത്ത് തന്നെ മരുന്ന് കുത്തി വയ്ക്കും. ആമാശത്തിലെ പേശികള്‍ക്ക് കനം കൂടുതല്‍ ഉള്ളതിനാല്‍ ചെറിയ കുത്തിവെപ്പ് കൊണ്ട് യാതൊരു ദോഷവുമുണ്ടാകില്ല.

പരീക്ഷണടിസ്ഥാനത്തില്‍ മൃഗങ്ങളില്‍ ഇവ ഉപയോഗിച്ച് നേക്കിയ ശേഷമാണ് മനുഷ്യരില്‍ പ്രയോഗിക്കുന്നത്. പന്നികളിലായിരുന്നു ആദ്യം ഇന്‍ജെക്ഷന്‍ ഉപകരണങ്ങള്‍ വിഴുങ്ങുന്ന രീതി നടപ്പിലാക്കി നോക്കിയത്. പരീക്ഷണങ്ങള്‍ മൃഗങ്ങളില്‍ പാര്‍ശ്വ ഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. പ്രവര്‍ത്തനം ശരിയായ വിധത്തില്‍ നടക്കണമെങ്കില്‍ രാവിലെ ആഹാരത്തിന് മുന്‍പ് മാത്രമേ ഇത് ഉപയോഗിക്കാവൂ.

DONT MISS
Top