വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു; 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ദില്ലി: തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടി യോഗം അറിയിച്ചു. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ഇത് നടപ്പിലായില്ലെങ്കില്‍ വിവിപാറ്റ് ഉപയോഗിക്കണമെന്നാണ് തീരുമാനം. ദില്ലി കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നറിയിച്ചത്.

വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം അഞ്ച് ശതമാനം ആണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകില്ല; വോട്ടിംഗ് യന്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ബാലറ്റ് പേപ്പര്‍ സംവിധാനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും രണ്ട് ദശകമായി ഇവിടെ ഇവിഎം ആണ് ഉപയോഗിക്കുന്നതെന്നും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവിഎംന്റെ സുതാര്യതയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്നും, അതിനാല്‍ വിവിപാറ്റിലൂടെ തെരഞ്ഞെടുപ്പിലുള്ള വിശ്വാസം തിരികെ കൊണ്ടുവരണമെന്നും യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, ശരത് പവാര്‍, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

DONT MISS
Top