ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രം; തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ വികസനത്തിന്റെ പാതയിലായിരിക്കുമെന്ന് മോദി

ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് വെറും ട്രെയിലര്‍ മാത്രമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടക്കാല ബജറ്റ് ഒരു ട്രെയിലര്‍ മാത്രമാണ്, തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ വികസനത്തിന്റെ പാതയിലായിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, നിര്‍മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ ഉള്ളതിനെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക, അസംഘടിത മേഖലകള്‍ക്ക് വന്‍ പദ്ധതികളുടെ പ്രഖ്യാപനം നല്‍കികൊണ്ടുള്ളതായിരുന്നു ഇന്നത്തെ ബജറ്റ് . കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ആണ് ബഡ്ജറ്റിലെ മറ്റൊരു പദ്ധതി. 8 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതക ഗ്യാസ് ഉജ്ജ്വല പദ്ധതി പ്രകാരം ലഭ്യമാക്കും. മത്സ്യ ബന്ധന മേഖലയ്ക്കായി പുതിയ ഫിഷറീസ് വകുപ്പും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷീരമേഖലയ്ക്ക് വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു. മത്സ്യ ബന്ധന മേഖലയ്ക്ക് ആയി പുതിയ ഫിഷറീസ് വകുപ്പും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ മാറ്റിവച്ചു. ക്ഷീരമേഖലയ്ക്ക് വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു . അംഗന്‍വാടിആശവര്‍ക്കര്‍മാരുടെ ഓണറേറിയം 50% വര്‍ദ്ധിച്ചു. ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ വില്ലേജുകളാക്കി മാറ്റും എന്നും ഇടക്കാല ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

DONT MISS
Top