ഈ വര്‍ഷം മുതല്‍ രാജ്യത്ത് പള്‍സ് പോളിയോ വിതരണം ഒരു തവണ മാത്രമായി ചുരുക്കും

ദില്ലി: ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ രാജ്യത്ത് പള്‍സ് പോളിയോ വിതരണം ഒരു തവണ മാത്രമായി ചുരുക്കും. ഇനി മുതല്‍ ഫെബ്രുവരി മൂന്നിന് മാത്രമായിരിക്കും തുള്ളി മരുന്ന് വിതരണമുണ്ടാകുകയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു.

1995 മുതലാണ് ഇന്ത്യയില്‍ രണ്ട് തവണയായി പോളിയോ വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയത്. ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ന് വാക്‌സിനേഷന്‍ നല്‍കി വരുന്നത് നിര്‍ത്തലാക്കി. മൂന്ന് വര്‍ഷം കൂടി ഒരു തവണ മാത്രമായി പോളിയോ വാക്‌സിനേഷന്‍ നല്‍കി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

DONT MISS
Top