നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; നിരോധനത്തിന് ശേഷമാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി 857 അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. പിന്നീട് ഇതില്‍ 30 സൈറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ ഈ ഉത്തരവ് നിലവില്‍ വന്നു.

Also Read:കേരളത്തില്‍ നീല വിപ്ലവം; അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒന്നാമത്

അതേസമയം നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. നിരോധനം നിലവില്‍ വന്നതോടെ നിരോധിക്കാത്ത 441 വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. നിരോധിച്ച വെബ്‌സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുമുണ്ട്.

Also Read:പോണ്‍ സൈറ്റുകള്‍ നിരോധിച്ചു; സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

ഇതേത്തുടര്‍ന്ന് നിരോധനം മറികടക്കാന്‍ വെബ്‌സൈറ്റുകളും പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ചിലര്‍ പുതിയ വെബ്‌സൈറ്റുകള്‍ തന്നെ അവതരിപിപ്പിച്ചു. മറ്റു ചില വെബ്‌സൈറ്റുകള്‍ ഡൊമൈന്‍ നെയിം മാറ്റിയാണ് നിരോധനത്തെ മറികടക്കുന്നത്.com ല്‍ അവസാനിക്കുന്ന പല ഡൊമൈനുകളും .tv യിലേക്ക് ചുവട് മാറി. ഇതോടെ നിരോധനത്തെ മറികടക്കാന്‍ സാധിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പ്രതിമാസം ശരാശരി 230 കോടി തവണയാണ് ആളുകള്‍ അശഌല സൈറ്റുകള്‍ സന്ദര്‍ശിച്ചതെങ്കില്‍ നിരോധനത്തോടെ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രതിമാസം 280 കോടിയായി വര്‍ദ്ധിക്കുകയായിരുന്നു.

DONT MISS
Top