സൂപ്പര്‍ സൂമുമായി ഒപ്പോ; 10 എക്‌സ് സൂം ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുമായി കമ്പനി

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ ഫോട്ടോഗ്രഫി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സോണിയുടെ മിറര്‍ലെസ് മോഡലുകളായ ആല്‍ഫാ സീരിസ് ക്യാമറയും ഗൂഗിള്‍ പിക്‌സല്‍ മോഡലും തമ്മിലുള്ള ഒരു താരതമ്യ പരിശോധന ടെക് ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറാ നിര്‍മിക്കുന്ന കമ്പനികള്‍ പോലും ഫോണ്‍ നിര്‍മിക്കുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടുന്നു.

ഇപ്പോള്‍ ഒപ്പോ അവതരിപ്പിക്കുന്ന ടെക്‌നോളജി ഒരുപക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയെത്തന്നെ അതിശയിപ്പിക്കുന്നതാണ്. 10 എക്‌സ് ലോസ്‌ലെസ് സൂമാണ് കമ്പനി അവതരിപ്പിക്കുന്നത്. തികച്ചും ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍കൊണ്ട് ലഭിക്കുന്ന സൂം ഒപ്റ്റിക്കല്‍ സൂമിന്റെ എല്ലാവിധ ഗുണങ്ങളും നല്‍കുന്നു.

പിന്നിലുള്ള ഒരു ക്യാമറയില്‍നിന്ന് വരുന്ന ഇമേജ് 90 ഡിഗ്രി ചരിഞ്ഞ് വിവിധ ലെന്‍സുകളിലൂടെ കടന്നുപോയി സെന്‍സറില്‍ പതിയുന്നു. ഇങ്ങനെ ഇമേജ് ചരിച്ച് വീഴിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രത്തെ വലുതാക്കാന്‍ കൂടുതല്‍ സ്ഥലം കമ്പനി കണ്ടെത്തുന്നു. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ വിദ്യ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലമാവും ഉണ്ടാവുക. ഒപ്പോ അവതരിപ്പിച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ സൂമുമായി അടുത്ത വണ്‍ പ്ലസ് അവതരിക്കാനും സാധ്യതയുണ്ട്.

നിലവില്‍ ഈ ഫോണ്‍ നിര്‍മാണത്തിലിരിക്കുകയാണ്. എന്നാല്‍ ഉടന്‍ വിപണിയില്‍ എത്തുകയും ചെയ്യും. ഒപ്പോ തന്നെയാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മോഡലിന്റെ പേരും വിലയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

DONT MISS
Top