‘അണ്‍പ്രസിഡന്റഡ്’; ഡോണാള്‍ഡ് ട്രംപ് രാജിവച്ചു എന്ന വാര്‍ത്തയുമായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വ്യാജ പതിപ്പ്‌

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രാജിവച്ചു എന്ന വാര്‍ത്തയുമായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വ്യാജപതിപ്പ്. അണ്‍പ്രസിഡന്റഡ് എന്ന ആറ്‌കോളം തലക്കെട്ടോടെയുള്ളതായിരുന്നു വാര്‍ത്ത. നാലുകോളം വലിപ്പത്തില്‍ ഡോണാള്‍ഡ് ട്രംപ് തലകുനിച്ച് നില്‍ക്കുന്ന ചിത്രവും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ട്രംപ് രാജിവച്ചിരിക്കുന്നത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

പത്രത്തില്‍ നിറയെ ട്രംപിന് എതിരായ വാര്‍ത്തകളാണ് നല്‍കിയിരിക്കുന്നത്. ട്രംപ് രാജി വച്ചതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷം നടക്കുന്നതിന്റെ ഒരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതേ വലിപ്പത്തിലും അതേ രൂപത്തിലുമാണ് പത്രം വിതരണം ചെയ്തത്. എന്നാല്‍ മെയ്, 1, 2019 എന്നാണ് പത്രത്തില്‍ നല്‍കിയിരിക്കുന്ന തിയതി.

വാഷിംഗ്ടണിലെ തെരുവുകളില്‍ പത്രം സൗജന്യമായാണ് വിതരണം ചെയ്തത്. വൈറ്റ്ഹൗസിന് സമീപത്തും പത്രം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പത്രം വ്യാജമാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യെസ് മെന്‍ എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top