ധൈര്യമുണ്ടെങ്കില്‍ മോദി കേരളത്തില്‍ മത്സരിച്ച് നോക്ക്, ഹിന്ദി ഹൃദയഭൂമിയിലെ തകര്‍ച്ച ഓര്‍ത്താല്‍ നന്ന്; മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നു മോഹിക്കേണ്ടെന്നും, ഹിന്ദി ഹൃദയ ഭൂമിയിലെ പരാജയം ഒരു പാഠമാണെന്നും ,ചെന്നിത്തല പറഞ്ഞു. ദില്ലിയില്‍ നടന്ന പരിപാടിക്കിടെയാണ് നരേന്ദ്ര മോദിയെ ചെന്നിത്തല വെല്ലുവിളിച്ചത്. കേരളത്തില്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഖഢുമായിരിക്കും ആവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ശൂന്യതയില്‍ നിന്നാണ് ബിജെപി ത്രിപുരയില്‍ സര്‍ക്കാരുണ്ടാക്കിയതെന്നും, നാളെ കേരളത്തിലും അതുതന്നെ സംഭവിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ കൊല്ലത്തു പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയാണ് ചെന്നിത്തല മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചത്.

സിപിഎമ്മിന്റെയും യുഡിഎഫിന്റേയും കേരളത്തിലെ ഗ്രാഫ് താഴ്ന്ന് പോവുകയാണ്. ബിജെപിയെ കേരളത്തിലെ ജനത തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും പരിഹസിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് ചെന്നിത്തല മോദിയെ അങ്കത്തിന് വെല്ലുവിളിച്ചത്.

DONT MISS
Top