ഒരു ചിരട്ടയ്ക്ക് എന്താ വില? ഒന്നാണെങ്കില്‍ 1289, രണ്ടെങ്കില്‍ 3000; ‘കിടിലന്‍ ഓഫറു’മായി ആമസോണ്‍

ഒരു ചിരട്ടയ്ക്ക് എന്താ വില? ഉത്തരമായി ആരെങ്കിലും ആയിരം രൂപ എന്ന് പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍ സംഭവം സത്യമാണ്. വമ്പന്‍ ഓഫറുകള്‍ നല്‍കി  പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലാണ് വലിയ വിലയ്ക്ക് ചിരട്ട വില്‍പ്പന തകൃതിയായി നടക്കുന്നത്.

1289 രൂപ മുതലാണ് നാച്ചുറല്‍ കോക്കനട്ട് ഷെല്‍ കപ്പ് എന്ന പേരില്‍ അറിയിപ്പെടുന്ന ചിരട്ട വില്‍പ്പന ആരംഭിക്കുന്നത്. 2499 രൂപ വരെയുള്ള ചിരട്ടകള്‍ ആമസോണില്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 3000 രൂപ വിലയിലുള്ള ചിരട്ട 55 ശതമാനം ഓഫര്‍ നല്‍കി 1365 രൂപയ്ക്കായിരുന്നു വില്‍പ്പന നടത്തിയിരുന്നു.

ചിരട്ട ഒന്നു പോളിഷ് ചെയ്ത് രൂപമാറ്റം വരുത്തിയാല്‍ വില ഇതിലും കൂടും. ചിരട്ട കൊണ്ടുള്ള രണ്ട് പാത്രം, രണ്ട് സ്പൂണ്‍,  രണ്ട് ഫോര്‍ക്ക് എന്നിവ ഉള്‍പ്പടെയുള്ള കോമ്പോ പാക്കിന് 3288 രൂപയാണ് ആമസോണ്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ ചിരട്ട കൊണ്ടുള്ള പല ഉത്പന്നങ്ങളും ലഭ്യമാണ്. എന്നാല്‍ ഇതിനെല്ലാം അന്യായ വിലയാണ് എന്നതാണ് വാസ്തവം.

ഐപിഎസ് ഉദ്യോഗസ്ഥയായ രമ രാജ്വേരിയാണ് അമസോണിന്റെ അന്യായ വില്‍പ്പനയെക്കുറിച്ചുള്ള ട്വീറ്റുമായി രംഗത്ത് എത്തിയത്. സീരിയസ്‌ലി എന്ന അടികുറിപ്പോടെയായിരുന്നു രമ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് താഴെയായി ആമസോണിനെ ട്രോളി നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

DONT MISS
Top