ജീവിതം കീഴ്‌മേല്‍ മറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍; ‘തൊണ്ട’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പ്രത്യേകിച്ച് ഒന്നും ചെയ്യാതെ നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രം കടന്നുവരുന്ന ചില സംഭവങ്ങളുണ്ട് ജീവിതത്തില്‍. അത് ചിലപ്പോള്‍ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചേക്കാം. അത്തരമൊരു സംഭവം ദൃശ്യവത്കരിക്കപ്പെടുകയാണ് ‘തൊണ്ട’ എന്ന ഷോര്‍ട്ട്ഫിലിമിലൂടെ.

പൃഥ്വിരാജ് നായകനായുള്ള ‘കാളിയന്‍’ സിനിമയുടെ ടീസര്‍ കാണുന്ന യുവ ഗായകന്‍ ആ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കുന്നു. ആ അനുകരണം അയാളിലുണ്ടാക്കിയ മാറ്റമാണ് ചിത്രം പറയുന്നത്. തുടര്‍ന്നുവരുന്ന സംഭവങ്ങള്‍ താല്പര്യമുണര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ദുബായിയിലെ പ്രവാസി മലയാളിയായ ഡിക്‌സണ്‍ ആലിസ് പൌലോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ഡിക്‌സണ്‍ തന്നെ. പതിനേഴ് മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം. ചിത്രത്തിലെ സാഹചര്യത്തിലൂടെ കടന്നുപോകുന്ന യുവഗായകന്റെ മാനസിക വ്യഥകള്‍ ഏറ്റവും മനോഹരമായി ഡിക്‌സണ്‍ അവതരിപ്പിച്ചിരിക്കുന്നു.

ജോബിന്‍ ഇഗ്‌നേഷ്യസ് ആണ് ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത്. ചെറിയ ഷോട്ടുകളിലൂടെ സിനിമയുടെ താളം മുന്നോട്ട് കൊണ്ടുപോകുന്നു ജോബിന്‍ ഇഗ്‌നേഷ്യസിന്റെ ക്യാമറ. മോഹന്‍ലാല്‍ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ പ്രകാശ അലക്‌സ് ആണ് തൊണ്ടയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത്.

ശബ്ദ മിശ്രണം അനീഷ് പി ടോം. ഷാരോണ്‍ ജെ മനോഹര്‍ ആണ് സൌണ്ട് ഡിസൈന്‍ നിര്‍വഹിച്ചത്. മിറാജ് മുഹമ്മദിന്റെ വിഎഫ് എക്‌സ് ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്‍കുന്നു .

DONT MISS
Top