മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്: വോട്ടിംഗ് ആരംഭിച്ചു; തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയ

ഓരോ വര്‍ഷങ്ങളിലെയും മികച്ച ചിത്രങ്ങളെ ചരിത്രത്തില്‍ രേഖപ്പെടുത്തുക എന്നത് ഇനിയുള്ള കാലത്ത് വീണ്ടും നോക്കികാണുവാന്‍ അടയാളപ്പെടുത്തുക എന്നത് ഏതൊരു സിനിമാ ആസ്വാദകന്റെയും ഉത്തരവാദിത്വമാണ്. സിനിമയുടെ എല്ലാ തലവും പലസ്വരങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വെക്കുന്ന മൂവി സ്ട്രീറ്റ് എന്ന കൂട്ടായ്മ സാധാരണക്കാരനുമുന്നില്‍ മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2019 ലൂടെ അങ്ങനൊരു അവസരം തുറന്നിടുകയാണ്. ഇവിടെ നിങ്ങള്‍ക്കും പോയ വര്‍ഷത്തെ മികച്ച സിനിമകളെയും താരങ്ങളെയും അടയാളപ്പെടുത്താം.

മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2019 ന്റെ വോട്ടിംഗ് പ്രോസസ്സ് ഇന്ന് രാവിലെ ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ആരംഭം കുറിച്ച മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്.

ജനാധിപത്യ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടു വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ പിന്നണി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് അഡ്മിന്‍സ് അറിയിച്ചു. ഫെബ്രുവരി മൂന്നിന് കലൂരിലെ എജെ ഹാളില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുക.

മുന്‍പേ നിശ്ചയിച്ച പ്രകാരം തന്നെ മൂവി സ്ട്രീറ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയായിരിക്കും വോട്ടിംഗ് നടത്തപ്പെടുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: https://moviestreet.in/votting/vote
എന്ന ലിങ്കില്‍ പേജില്‍ പ്രവേശിക്കുക.

DONT MISS
Top