ഒരു ജീവന് വേണ്ടി കൈനീട്ടുന്നു; കൈത്താങ്ങായി നമുക്കും കൂടെ നില്‍ക്കാം


കണ്ണൂര്‍: മകന്റെ ജീവന് വേണ്ടി കൈനീട്ടുകയാണ് ഒരു കുടുംബം. കണ്ണൂര്‍ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരള്‍ രോഗബാധിതനായ ശ്രീജുവിന്റെ അമ്മ മകന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ സഹായത്തിനായി കരഞ്ഞു കൊണ്ട് കൈ നീട്ടുന്നു. അനുജന്‍ കരള്‍ പകുത്തു നല്‍കാമെന്നേറ്റിട്ടും ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ അമ്മ. ഇത് പോലുള്ള നിരവധി സന്ദര്‍ഭങ്ങളില്‍ കൂടെ നിന്ന മലയാളി മനസ്സിനോട് ഒരിക്കല്‍ കൂടി കൈനീട്ടുകയാണ് ഈ അമ്മയോടൊപ്പം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റും. ചികിത്സയ്ക്കാവശ്യമായ 30 ലക്ഷത്തിലധികം രൂപ കണ്ടെത്താനായി നിങ്ങളുടെ മുന്നില്‍ കൈ നീട്ടുന്നു. ജനുവരി 28 നാണ് ശ്രീജുവിന്റെ ശസ്ത്രക്രിയ.

സ്വന്തം മകന് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സുമനസ്സുകള്‍ക്ക് നേരെ കൈനീട്ടുകയാണ് ശ്രീജുവിന്റെ അമ്മയും ഒരു ഗ്രാമവും.

*അക്കൗണ്ട് വിവരങ്ങള്‍:*
Name: Azhikode Ente Gramam Charitable Trust
A/C Number: 67376211280
IFSC: SBIN0071207

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കാം

റഫീഖ് അഴീക്കോട്: 9567524439
സമജ് കമ്പില്‍: 9847788666
ബേബി ആനന്ദ്: 9447088088
റാഹിദ് അഴീക്കോട്: 9562077888

DONT MISS
Top