ആശയ സംവാദത്തിലൂടെ ശ്രദ്ധേയമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍


കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആശയ സംവാദത്തിലൂടെ ശ്രദ്ധേയമാകുന്നു. സങ്കുചിത ആശയമുള്ളവര്‍ രചനകളില്‍ ഇടപെടുന്ന കാലഘട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കെഎല്‍എഫിന് പ്രസക്തിയേറുന്നുവെന്ന് എഴുത്തുകാര്‍ ആഭിപ്രായപ്പെട്ടു. മേള നാളെ സമാപിക്കും.

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏറ്റെടുത്ത് സാംസ്‌കാരിക സാഹിത്യ സമൂഹം. സാംസ്‌കാരിക ആശയ വിനിമയങ്ങളും സാഹിത്യ ചര്‍ച്ചകളുമായി നാലുവേദികളും സജീവമാണ്. എംടി വാസുദേവന്‍ നായര്‍ തിരികൊളുത്തിയ ഫെസ്റ്റ് സാംസ്‌കാരിക കേരളത്തിന്റെ ദിശാസൂചികയായി മാറികഴിഞ്ഞു. ലോക സാഹിത്യത്തോടൊപ്പം ഇന്ത്യന്‍ സമകാലിക സംഭവങ്ങളും മേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇവിടെയെത്തുന്ന യുവാക്കളുടെ സാന്നിധ്യം സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ശോഭനമായ ഭാവിയും ഉറപ്പാക്കുന്നു.

സമാന്തരമായി സ്ത്രീ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമാ ഫെസ്റ്റിവലും ശ്രദ്ധേയമായി. ആതിഥേയത്തിലൂടെ കോഴിക്കോടും തങ്ങളുടെ സംസ്‌കൃതി വിളംമ്പരം ചെയ്യുന്ന മേള ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്

DONT MISS
Top