സാമ്പത്തിക സംവരണബില്‍: ഭരണ ഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം


ദില്ലി: മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടു കൂടി ബില്‍ നിയമമായി.

മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യസ്ഥാപനങ്ങളിലുമുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളിയാണ് ബില്‍ രാജ്യസഭയിലും പാസ്സായത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് രാജ്യസഭ ബില്ല് പാസാക്കിയത്. ബില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ന്നതോടെ വോട്ടിനിട്ട് തള്ളുകയായിരുന്നു. 124ാം ഭരണഘടനാ ഭേദഗതിയാണ് സംഭവിച്ചത്.

ലോക്‌സഭയും നേരത്തെ പാസാക്കിയ ബില്ലാണ് രാജ്യസഭയും പാസാക്കിയത്. ഭൂരിഭാഗം പാര്‍ട്ടികളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ബില്ലിനെതിരെ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന സംഘടന സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വച്ചെങ്കിലും എന്നു മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

DONT MISS
Top