ശബരിമലയെ തകര്‍ക്കാനുള്ള ക്യാംമ്പയിനാണ് ബിജെപി നടത്തുന്നത്: കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ക്യാമ്പയിനുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് അയ്യപ്പഭക്തര്‍ എത്തുന്നതിനും വരുമാനം കുറയുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ റിവ്യൂപെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്നും ദേവസ്വം മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

ബിജെപി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ ശബരിമലക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണ്. ശബരിമലയിലേക്ക് ആരും പോകരുതെന്നടക്കം പ്രചരപ്പിക്കുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളും വരുമാനത്തെ ഏറെ ബാധിച്ചു.

തിരുവാഭരണത്തിന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവ്യൂപെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ യുവതീപ്രവേശനം നടന്നതടക്കം മണ്ഡലമകരവിളക്കുകാലത്തെ എല്ലാ കാര്യങ്ങളും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

DONT MISS
Top