ആയൂര്‍ കൊട്ടാരക്കര എംസി റോഡില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

ആയൂര്‍ കൊട്ടാരക്കര എംസി റോഡില്‍ വാഹനാപകടം. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. വടശേരിക്കര തലച്ചിറ ഏറം സ്വദേശി മിനി ആര്‍(45), ഹര്‍ഷ(3), അഞ്ജന സുരേഷ് (22), സ്മിത, ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍ (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പത്തനംതിട്ട വടശ്ശേരി സ്വദേശികളും ചെങ്ങന്നൂരിലെ ആല സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മൂന്ന് സ്ത്രീകളും ഒരു പുരുഷനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കടയ്ക്ക്ല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

DONT MISS
Top