‘ശശികുമാര വര്‍മ്മ കള്ളനാണ്’; തന്ത്രിയേയും പന്തളം കൊട്ടാര പ്രതിനിധിയേയും വിമര്‍ശിച്ച് ജി സുധാകരന്‍

ജി സുധാകരന്‍

തിരുവനന്തപുരം: പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയ്‌ക്കെതിരെയും, തന്ത്രിക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. ശശികുമാര വര്‍മ്മ കള്ളനാണെന്നും, ആ സ്വഭാവം ഉള്ളിലുള്ളതു കൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന സംശയം പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

‘പന്തളം കൊട്ടാരത്തിന് പുറത്ത് ജീവിച്ച വ്യക്തിയാണ് ശശികുമാര വര്‍മ്മ. അദ്ദേഹത്തിന് കൊട്ടാരം പ്രതിനിധിയാവാനോ, കൊട്ടാര കാര്യങ്ങളില്‍ ഇടപെടാനോ അധികാരമില്ല’. മന്ത്രി തുറന്നടിച്ചു. സര്‍ക്കാരിനെ അവിശ്വസിക്കുന്ന അദ്ദേഹം കളളനാണ്. ഇതിന് പുറകിലുള്ള ഉദ്ദേശ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ശശികുമാര വര്‍മ്മയ്‌ക്കൊപ്പം തന്ത്രിയേയും അദ്ദേഹം വിമര്‍ശിച്ചു. തന്ത്രിക്ക് ഭക്തിയേക്കാള്‍ സാമ്പത്തിക കാര്യങ്ങളിലാണ് കമ്പമെന്നും, അതിനാലാണ് അദ്ദേഹം തന്ത്രി പദവിയില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

DONT MISS
Top