കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഓയൂര്‍ കരിങ്ങന്നൂര്‍ സ്വദേശികളായ ശ്രീക്കുട്ടന്‍, അല്‍ അമീന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോസ്റ്റില്‍ ഇടിച്ച ശേഷം ഇരുവരും താഴ്ച്ചയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

DONT MISS
Top