ആലപ്പാട് ഖനനം: സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍

കോഴിക്കോട്: ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍  സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കം എന്നും അവര്‍ പറഞ്ഞു.

നിയമസഭയുടെ പരിസ്ഥിതി സമിതി ആലപ്പാട് പഠനം നടത്തിയിട്ടുണ്ട്. അവിടെ എങ്ങനെയാണ് ഖനനം നടത്തേണ്ടത് എന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആശങ്ക അറിയിച്ചാല്‍ സ്വഭാവികമായും ചര്‍ച്ച ആവശ്യമായി വരും. വ്യവസായ വകുപ്പ് അതിന് ആവശ്യമായ മുന്‍കൈ എടുക്കും എന്നുമാണ് മന്ത്രി പറഞ്ഞത്.

DONT MISS
Top