ഹിമാലയത്തില്‍ ആദ്യം എഴുന്നേല്‍ക്കുന്നത് മോദിജിയോ ഹിമക്കരടിയോ?; ട്രോളന്മാര്‍ക്ക് ചാകര

ജീവിതത്തിലുണ്ടായിരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും ‘ഹ്യുമന്‍സ് ഓഫ് ബോംബെ’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അഭിമുഖം ട്രോളന്‍മാര്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുമെന്നും കൊടും തണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളിച്ചിരുന്നത് എന്നുമുള്ള മോദിയുടെ വാക്കുകളെ കളിയാക്കിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് പതിനേഴാം വയസ്സിലാണ്. അതുവരെ താന്‍ കരുതിയിരുന്നത് സൈനിക ജീവിതം മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള ഏകവഴിയെന്നാണ്. എന്നാല്‍ സിദ്ധന്മാരോടും സന്യാസിമാരോടൊപ്പമുള്ള സംഭാഷണങ്ങളില്‍ നിന്നുമാണ് പലധാരണകളും മാറിത്തുടങ്ങിയത്. വളരുമ്പോള്‍ കൗതുകങ്ങള്‍ ഏറെ ഉണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. അറിവ് തീരെ കുറവുമാണെന്നും മോദി അഭിമുഖത്തില്‍  പറഞ്ഞിരുന്നു.

ദൈവത്തില്‍ സ്വയം അര്‍പ്പിക്കണമെന്നു തോന്നി 17ാം വയസ്സില്‍ വീട് വിട്ട് യാത്രയായി. ഹിമാലയത്തിലേക്കായിരുന്നു ആ യാത്ര. ജീവിതത്തെ സംബന്ധിച്ച് യാതൊരു തീര്‍ച്ചയുമില്ലാതിരുന്ന കാലഘട്ടത്തില്‍ നിന്ന് തിരിച്ചറിവുകളിലേക്കുള്ള ഇറങ്ങിപ്പോക്കില്‍ തനിക്ക് ഒരുപാട് ഉത്തരങ്ങള്‍ ലഭിച്ചു. ആ കാലഘട്ടത്തിലാണ് രാമകൃഷ്ണ മിഷന്റെ കൂടെ പ്രവര്‍ത്തിക്കാനുള്ള സന്ദര്‍ഭം ഉണ്ടായത്. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണര്‍ന്നിരുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചിരുന്നതിന്റെ തീക്ഷ്ണത ഇപ്പോഴും ഉണ്ട് എന്നുമായിരുന്നു  അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നത്. മോദിയുടെ ഈ ഭൂതകാല വിശേഷങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ ചിരി പടര്‍ത്തുകയാണ്.

മോദിയെ കളിയാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകള്‍ താഴെ കാണാം.

DONT MISS
Top