ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകും; 2021ല്‍ ബഹിരാകാശത്ത് മുനുഷ്യനെയെത്തിക്കുമെന്ന് ഐഎസ്ആര്‍ഒ

ബംഗലൂരു: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി 2021 ഓടെ ലക്ഷ്യം കാണുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഗഗന്‍യാന്‍ പദ്ധതി നടപ്പാകുന്നതോടെ സ്വന്തമായി ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതാകും. നിലവില്‍ ചൈനയും റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളത്.

മുനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാത്ത പേടകമയക്കും. രാജ്യത്തിന് അഭിമാനകരമാകുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ചുമതല വഹിക്കുന്നത് മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ്. നിരവധി തവണ മാറ്റിവെയ്ക്കപ്പെട്ട ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഏപ്രില്‍ അവസാനത്തോടെ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

DONT MISS
Top