അലോക് വര്‍മ രാജിവച്ചു; രാജി വിരമിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ രാജിവച്ചു. ഇന്നലെ സിബിഐ ഡറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കുകയും ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫെന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെയും ചുമതല നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദവി ഏറ്റെടുക്കില്ലെന്നും രാജി വയ്ക്കുകയാണ് എന്നുമാണ് അലോക് വര്‍മ അറിയിച്ചിരിക്കുന്നത്. തനിക്ക് സ്വാഭാവിക നീതി  നഷ്ടപ്പെട്ടതായി കേന്ദ്ര പേഴ്‌സണ്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച കത്തില്‍ വര്‍മ ആരോപിക്കുന്നു. വിരമിക്കാന്‍ മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് അലോക് വര്‍മ രാജിവച്ചിരിക്കുന്നത്.

ഇന്നലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയത്. സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് അലോക് വര്‍മ തിരിച്ച് സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ ഉന്നതാധികാരി സമിതിയുടെ യോഗത്തിലാണ് വര്‍മയെ സിബിഐ ഡയറക്ടര്‍ സാനത്തുനിന്നും നീക്കാനും ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫെന്‍സ് & ഹോം ഗാര്‍ഡ്‌സിന്റെയും ചുമതല നല്‍കാനും തീരുമാനമായത്.

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന് അലോക് വര്‍മ ആരോപിച്ചിരുന്നു. തന്നോട് ശത്രുതാ മനോഭാവമുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന രഹിതമായ പരാതി പരിഗണിച്ചാണ് നടപടിയെന്നും വര്‍മ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് അലോക് വര്‍മ രാജികത്ത് നല്‍കിയത്.

DONT MISS
Top