ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരൂ, അത്ഭുതം സംഭവിച്ചേക്കാം: സുപ്രിംകോടതി

ദില്ലി: മേഘാലയില്‍ ഖനിയില്‍ അകപ്പെട്ട തൊഴിലാളി രക്ഷിക്കാനുള്ള ശ്രമം തുടരണം എന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ക്കനങ്ങള്‍ തുടരൂ. ആരെങ്കിലും ഒരാള്‍ ജീവനോടെ ഉണ്ടെങ്കിലോ? അത്ഭുതങ്ങള്‍ സംഭവിക്കാം എന്നുമാണ് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞത്. അനധികൃത ഖനനം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്നും ആരാണ് ഖനനം പുനരാരംഭിക്കാന്‍ അധികാരം നല്‍കിയത് എന്നും കോടതി ചോദിച്ചു.

മേഘാലയിലെ ഖനിയില്‍ ഡിസംബര്‍ 13 നാണ് 15 തൊഴിലാളികള്‍ അകപ്പെട്ടത്. ഖനിക്കുള്ളില്‍ തൊഴിലാളികല്‍ അകപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ  രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ആരെയും ഇതുവരെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഖനിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ സാധിക്കാത്തതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന തടസം.

DONT MISS
Top