“ശബരിമല ശാന്തമാണ്, അത് നശിപ്പിക്കാനാണോ പോകുന്നത്?”, ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയ കെ സുരേന്ദ്രനോട് ഹൈക്കോടതി


പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ജാമ്യ വ്യവസ്ഥ നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെ സുരേന്ദ്രന് കോടതിയുടെ പരിഹാസം. ഇപ്പോള്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. അത് നശിപ്പിക്കാനാണോ അങ്ങോട്ട് പോകുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ അകറ്റിനിര്‍ത്തേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ സുരേന്ദ്രനോട് ഇങ്ങനെ ചോദിച്ചത്.

ശബരിമല ദര്‍ശനത്തിനെത്തിയ മധ്യവയസ്‌കയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കര്‍ശന ജാമ്യവസ്ഥകളുള്ളത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല. രണ്ട് ലക്ഷം രൂപ കെട്ടിവച്ച് രണ്ച് ആള്‍ജാമ്യവുമടക്കം നല്‍കിയാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനായത്.

DONT MISS
Top