അഴീക്കോട് തെരഞ്ഞെടുപ്പ് കേസ്: കെഎം ഷാജിക്ക് തിരിച്ചടി; ഹൈക്കോടതിയുടെ ഉത്തരവ് തുടരാന്‍ വീണ്ടും സുപ്രിംകോടതി

ദില്ലി: സിപിഐഎം പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രിംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. ശമ്പളവും ആനുകൂല്യങ്ങളും ഇല്ല. വോട്ട് ചെയ്യാന്‍ കഴിയില്ല.

അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമെത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. രണ്ട് അപ്പീലുകളും കോടതി ഒരുമിച്ചു പരിഗണിക്കും. ജസ്റ്റിസ് എകെ സിക്രിയുടെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

DONT MISS
Top