നേരിടേണ്ടിവന്നത് കടുത്ത അവഗണന; ആദ്യ സിനിമാനുഭവങ്ങള്‍ വിവരിച്ച് ടോവിനോ

സിനിമകളില്‍ സ്ഥിരം നായകവേഷത്തില്‍ എത്തുന്നതിന് മുമ്പേ നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമാണെന്ന് നടന്‍ ടോവിനോ തോമസ്. സംവിധായകര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യാജന്മാരുണ്ട്. പണം വാങ്ങി അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവരാണ് ഇവര്‍ എന്നും താരം പറഞ്ഞു.

‘ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചു. മുഖം കാണിച്ചതിനുശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍ അപ്പുറത്ത് ചോറുണ്ട്, വേണമെങ്കില്‍ കഴിക്കടാ എന്ന് പറഞ്ഞവരുണ്ട്. മെയ്ക്കപ്പ് മാറ്റാന്‍ ടിഷ്യൂ ചോദിച്ചപ്പോള്‍ പൈപ്പുവെള്ളത്തില്‍ കഴുകിക്കളയടാ എന്നുപറഞ്ഞവരുണ്ട്’, ടോവിനോ പറഞ്ഞു.

അപമാനിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരുതരത്തില്‍ അതെല്ലാം ഊര്‍ജ്ജമായി. കഥ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞതിന് ചീത്തവിളി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതെല്ലാം താന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. ആര്‍ക്കുമുള്ള മുന്നറിയിപ്പല്ല ഇതെന്നും അതുകൊണ്ട് അവരോട് മോശമായി പ്രതികാരം ചെയ്യണമെന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

DONT MISS
Top