സിപിഐഎം-ബിജെപി സംഘര്‍ഷം; കോഴിക്കോട് ഇന്ന് സര്‍വകക്ഷി യോഗം ചേരും

സിപിഐഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് കളക്ട്രേറ്റിലാണ് സര്‍വ്വ കക്ഷി യോഗം ചേരുന്നത്.

പൊലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് ഹര്‍ത്താലിനു ശേഷവും പലയിടത്തും അക്രസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സിപിഐഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പല പ്രാവശ്യം ബേംബേറുണ്ടായി. ഹര്‍ത്താല്‍ ദിനം മുതല്‍ പ്രദേശത്തുണ്ടായ അക്രമംഭവങ്ങളില്‍ നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ ജില്ലയിലടക്കം നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ മലബാറിലെ മറ്റു ജില്ലകളിലേക്ക് കൂടി അക്രമങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

DONT MISS
Top