ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: 1200 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി  നേരിട്ട പരാജയം യോഗം ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നടത്തേണ്ട ശ്രമങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ദില്ലി രാംലീലാ മൈതാനത്ത് നടക്കുന്ന യോഗത്തില്‍ രണ്ട് ദിവസവും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ശനിയാഴ്ച അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറമേ കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

സാമ്പത്തിക സംവരണം, മുത്തലാഖ് ബില്‍, ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള നീക്കം എന്നിവ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുദ്ധമാക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കഴിഞ്ഞ ദിവസം 17 സമിതികളെ നിയമിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും പ്രചരണ വിഷയങ്ങളാക്കേണ്ട കാര്യങ്ങള്‍ ഈ സിമിതിയുമായി ചേര്‍ന്ന് സംസ്ഥാനഘടകങ്ങള്‍ ചര്‍ച്ച ചെയ്യും.

DONT MISS
Top