കോമയിലായ യുവതി പ്രസവിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫീനിക്‌സില്‍ ആശുപത്രിയില്‍ കോമയിലായിരുന്ന സ്ത്രീ പ്രസവിക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തു വര്‍ഷത്തിലേറെയായി കോമയിലിരുന്ന സ്ത്രീയാണ് പ്രസവിച്ചത്. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രസവിച്ച കുഞ്ഞിന്റെ ആരോഗ്യനിലയും തൃപ്തികരമല്ലാത്തതിനാല്‍ ചികിത്സയിലാണ്.

ലൈംഗിക പീഡനമെന്ന കേസാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. നിലവില്‍ പൊലീസ് ആരെയും പ്രത്യേകിച്ച് സംശയിക്കുന്നില്ലെങ്കിലും ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ രോഗിയുടെ കുടുംബം അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ തങ്ങള്‍ പരിപാലിക്കുമെന്നും കുറ്റവാളിയെ കണ്ടെത്താനുള്ള നടപടി ഉടനുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

DONT MISS
Top