ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കായി ഒമ്പതംഗ കമ്മറ്റി

തിരുവനന്തപുരം: കേരള ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന. പിസി ജോര്‍ജാണ് സൂചന നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒമ്പത് അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞൈടുപ്പിന് മുന്‍പ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

മതേതരത്വം പ്രഖ്യാപിക്കാന്‍ കഴിയാത്തിടത്തോളം ബിജെപിയുമായി യോജിക്കാന്‍ കഴിയില്ലെന്നും സിപിഎമ്മുമായി യോജിക്കാന്‍ താത്പര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഒരു ദേശീയ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

DONT MISS
Top