രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും

ദില്ലി: അഴിമതി കേസിലെ എഫ്‌ഐആര്‍ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിക്ക് എതിരായ കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരന്‍ സതീഷ് ബാബു സനയെ രക്ഷിക്കാന്‍ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്.

സിബിഐ ഡിവൈഎസ്പി ദേവീന്ദര്‍ കുമാറും കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മ്മയ്ക്ക് എതിരെ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയതിനാണ് തനിക്കെതിരായ കേസെന്നാണ് അസ്താനയുടെ വാദം. അലോക് വര്‍മ്മയെ മാറ്റിയ ശേഷം സിബിഐ ഉന്നത പദവിയില്‍ എത്താനുള്ള അസ്താനയുടെ നീക്കങ്ങളില്‍ ഇന്നത്തെ കോടതി വിധി നിര്‍ണായകമാകും.

DONT MISS
Top