അടിയന്തരാവസ്ഥയെ തോല്‍പ്പിക്കുന്ന പോലീസ് രാജാണ് പിണറായി നടപ്പിലാക്കുന്നത്: ബി ഗോപാലകൃഷ്ണന്‍


പൊന്‍കുന്നം: അയ്യപ്പ വിശ്വാസികളെ വേദനിപ്പിക്കുന്ന ‘സാഡിസ്റ്റായ’ ഈദി അമീനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊന്‍കുന്നത്ത് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച ആചാരലംഘനത്തിനെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മകനെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ട് ആത്മഹത്യ ചെയ്ത പിതാവിന്റെ നാടായി കേരളം മാറിയിരിക്കുന്നു. അടിയന്തരാവസ്ഥയെ തോല്‍പ്പിക്കുന്ന പോലീസ് രാജാണ് പിണറായി നടപ്പിലാക്കുന്നത്. ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ സിപിഎംന്റെ കല്ലേറില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തന്റെ ചിതയണയും മുന്‍പേ അടുത്ത ഹര്‍ത്താല്‍ ഇല്ലേ എന്ന് ചോദിച്ച് മലയാളികളെ വേദനിപ്പിച്ച് രസിക്കുകയാണ് മുഖ്യമന്ത്രി അദ്ദേഹം പറഞ്ഞു.

കല്ലേറില്‍ പരിക്കേറ്റ് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനുമുന്‍പും ശേഷവും മുഖ്യമന്ത്രി പറയുകയാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന്. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇരകളേയും വേട്ടക്കാരനേയും ചേര്‍ത്ത് മുഖ്യമന്തി പണിതത് വനിതാ മതിലല്ല പി ശശിമാര്‍ക്കുള്ള വനിതാ മണിയറയാണ്. അദ്ദേഹം കൂട്ടി ചേര്‍ത്തു.

കര്‍മ്മസമിതി താലൂക്ക് പ്രസിഡന്റ് ശ്രീപാദം ശ്രീകുമാര്‍ അധ്യക്ഷനായ സമ്മേളനത്തില്‍ ശബരിമല പ്രക്ഷോഭത്തില്‍ ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കി. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കെജി കണ്ണന്‍, കെവി നാരായണന്‍, കെഎസ് ശശിധരന്‍, റ്റിഡി അരവിന്ദാക്ഷന്‍ പിള്ള, എന്നിവര്‍ പ്രസംഗിച്ചു

DONT MISS
Top