ഓഖി ആഞ്ഞടിച്ചതിന്റെ തലേന്ന് റഡാര്‍ സിസ്റ്റം ഓഫായിരുന്നു; അസ്വാഭാവികത ചൂണ്ടിക്കാട്ടി ശശി തരൂര്‍

കേരളാ തീരത്ത് ഓഖി ആഞ്ഞടിച്ച ദിവസത്തിന്റെ തലേന്ന് തിരുവനന്തപുരത്തെ ഡോപ്ലാര്‍ റഡാര്‍ സിസ്റ്റം ഓഫായിരുന്നുവെന്ന് രേഖകള്‍. ശശി തരൂര്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിലാണ് ഇക്കാര്യം വെളിവാകുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നവംബര്‍ 30നാണ് ഓഖി ദുരന്തം വിതച്ചത്. നവംബര്‍ 29ന് തിരുവനന്തപുരത്തെ ഡോപ്ലാര്‍ റഡാര്‍ സിസ്റ്റം ഓഫായി. പത്ത് മണിക്കൂര്‍ നേരത്തേക്കാണ് ഇവിടം പ്രവര്‍ത്തനരഹിതമായത്. അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

കൃത്യമായി ഓഖിയുടെ തലേന്നുതന്നെ ഇങ്ങനെയൊന്ന് സംഭവിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന വാദമാണ് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. കടല്‍ ശാന്തമല്ല എന്ന മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കെയാണ് ഇത്തരത്തിലൊരു അസ്വാഭാവികത കടന്നുവരുന്നത് എന്നത് വസ്തുതയാണ്.

DONT MISS
Top