കേരളത്തിന് ആശ്വാസം പകര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ജിഎസ്ടിക്ക് മേല്‍ പ്രളയസെസ്‌ ചുമത്താം


തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജിഎസ്ടിക്ക് പുറമേ ഒരു ശതമാനം സെസ് ചുമത്താന്‍ സംസ്ഥാനത്തിന് അനുമതി. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. കേരളത്തിന് ണ്ടു വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ് അനുമതി.

പ്രളയസെസ് ചുമത്തുന്നതിലൂടെ രണ്ട് വര്‍ഷം കൊണ്ട് 1000 കോടിയോളം രൂപ ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. നവകേരള നിര്‍മാണത്തിന് നല്ലൊരു തുക കണ്ടെത്താന്‍ തീരുമാനം ഉപകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രകൃതി ദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ പുനര്‍നിര്‍മിതിക്കായി ജിഎസ്ടി കൗണ്‍സില്‍ വഴി ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗവും ഇതിലൂടെ തെളിയുകയാണ്. ഫണ്ട് കണ്ടെത്താന്‍ വായ്പകള്‍ക്കു മേലുള്ള പരിധി ഉയര്‍ത്താനും സര്‍ക്കാരിന് അനുമതി ലഭിച്ചിട്ടുണ്ട്.

പുതിയ വ്യവസ്ഥ പ്രകാരം കേരളത്തിനകത്തു മാത്രമേ സെസ് പിരിക്കാന്‍ കഴിയൂ. ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിതല സമിതി തള്ളിയിരുന്നു. സെസ് നിരക്ക്, ഏതൊക്കെ ഉല്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തണം തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. എത്ര ശതമാനം സെസ് എന്ന കാര്യം ബജറ്റില്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

DONT MISS
Top