സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ തീരുമാനം

കൊച്ചി: സീറോ മലബാര്‍ സഭയില്‍ അല്‍മയരേയും ഉള്‍പ്പെടുത്തി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ തീരുമാനം. കൊച്ചിയില്‍ നടക്കുന്ന സിനഡിന്റേതാണ് തീരുമാനം. സഭ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായ ജോലി ഉറപ്പാക്കുന്നതിനായി എന്‍വയോണ്‍മെന്റല്‍ പോളിസി നടപ്പാക്കാനും തീരുമാനമായി.

പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ പരിഹാരം കാണുന്നതിനായി അല്‍മായരെയും ഉള്‍പ്പെടുത്തി പരാതി പരിഹാര സെല്‍ രൂപീകരിക്കാനാണ് സിനഡ് തീരുമാനം എടുത്തത്. സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ് വ്യക്തമാക്കി. ഇതിനായി സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കും. കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ ലക്ഷ്യമിടുന്നത്.

DONT MISS
Top