സിനിമ സ്‌റ്റൈലില്‍ മോഹന്‍ലാല്‍ വീണ്ടും ഗോദയിലേക്ക്; വൈറലായി പുതിയ പരസ്യം (വീഡിയോ)

മെയ് വഴക്കത്തിലും, ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാലിന് പകരം വെക്കാന്‍ മറ്റൊരു പ്രതിഭ മലയാളത്തില്‍ ഇല്ല എന്ന് തന്നെ പറയാം. 1978 ല്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ എണ്‍പത് കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഗൃഹാത്വരത ഉണര്‍ത്തുന്ന ഓര്‍മ്മകളോടെ വീണ്ടും മോഹന്‍ലാല്‍ ഗോദയിലേക്ക് ഇറങ്ങുന്നു എന്ന അറിയിപ്പോടെയാണ് ഒരു വീഡിയോ ഇന്നലെ സര്‍പ്രൈസ് ആയി ഓണ്‍ലൈനില്‍ എത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലെ ‘ലാല്‍ ആന്തം’ ഹിറ്റ് ആക്കിയ നവാഗത സംവിധായകന്‍ ഡിജോ ജോസ് ആന്റണി കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സിന് വേണ്ടി ഒരുക്കിയ പുതിയ പരസ്യ ചിത്രത്തിന്റെ ടീസര്‍ വീഡിയോ ആണ് ഇതിനോടകം വൈറല്‍ ആയിരിക്കുന്നത്.

മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയതില്‍ ഒരു പരസ്യ ചിത്രത്തിന്റെ ടീസറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച മാസ്സ് വരവേല്‍പ്പാണ് ‘നെഞ്ചിനകത്ത്’ ഇതിനോടകം നേടിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. ടീസറിലെ സ്‌റ്റൈലിഷ് രംഗങ്ങള്‍ കണ്ട് മോഹന്‍ലാല്‍ ആരാധകര്‍ ജനുവരി 12 നു റിലീസ് ചെയ്യാനിരിക്കുന്ന പരസ്യത്തിനായി കാത്തിരിപ്പിലാണ്.

മോഹന്‍ലാല്‍ കൈരളി ടിഎംടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയതിനു ശേഷമുള്ള ആദ്യത്തെ പരസ്യമാണ് ഇത്. നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന കഴിഞ്ഞ വര്‍ഷം വൈറല്‍ ആയി മാറിയ ‘ലാല്‍ ആന്ത’ത്തില്‍ നിന്നുമാണ് പരസ്യത്തിനും നെഞ്ചികനത്ത് എന്ന ശീര്‍ഷകം സ്വീകരിച്ചിരിക്കുന്നത്. ജനുവരി 12 ന് ടീസറിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറങ്ങും.

DONT MISS
Top