‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ, നില്ല് നില്ലിനു ശേഷം പുതിയ ടിക്‌ടോക് ചലഞ്ചുമായി സോഷ്യല്‍മീഡിയ (വീഡിയോ)

ഇത് ടിക്ടോക് ചലഞ്ചുകളുടെ കാലമാണ്. ആരെങ്കിലും എന്തിലെങ്കിലും ചലഞ്ച് ചെയ്താല്‍ എന്ത് വിലകൊടുത്തും അത് ചെയ്തു കാണിക്കും എന്നത് ടിക്ടോക്ക് താരങ്ങളുടെ പൊതു സ്വഭാവമാണ്. ഏറ്റവും ഒടുവില്‍ ഏറെ പൊല്ലാപ്പുണ്ടാക്കിയ ചലഞ്ചാണ് നില്ല് നില്ല് എന്ന വരികളുടെ അകമ്പടിയോടെയുള്ള ചുവടുകള്‍. എന്നാല്‍ നില്ല് നില്ല് തരംഗമായതോടെ പിന്നെ നില്‍ക്കാതെ ഒരു പോക്കായിരുന്നു.

ഒടുവില്‍ ടിക്ടോക് താരങ്ങളുടെ വീട്ടുകാരും പിന്നെ നാട്ടുകാരും ചലഞ്ച് കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ചലഞ്ച് നിര്‍ത്തിക്കാന്‍ പൊലീസ് തന്നെ രംഗത്ത് വരേണ്ടി വന്നു. അതിനു ശേഷം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന മറ്റൊരു ചലഞ്ചാണ് കുട്ടാ കുട്ടാ കരയല്ലേ കുട്ടാ എന്ന നാടന്‍പാട്ട്. നാടന്‍പാട്ട് കലാകാരി പ്രീത ചാലക്കുടിയും ടിക്ടോക് താരം ആര്‍ദ്ര സാജനും ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ആസ്വാദകരുടെ മനം കവരുന്ന രീതിയില്‍ വളരെ മനോഹരമായാണ് പ്രസീതയും ആര്‍ദ്രയും വീഡിയോ ചെയ്തിരിക്കുന്നത്. ഇതോടെ പാട്ടിനൊത്ത് ചുവടുവെച്ച് നിരവധിയാളുകളാണ് ടിക്ടോക് ലോകത്ത് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

DONT MISS
Top