സ്‌നേഹവും അടുപ്പവും എന്താണെന്ന് താജ്മഹല്‍ കണ്ടെങ്കിലും മോദി പഠിക്കണം: അഖിലേഷ് യാദവ്‌

ലഖ്‌നൗ: സ്‌നേഹവും അടുപ്പവും എന്താണെന്ന് താജ്മഹല്‍ കണ്ടെങ്കിലും മോദി പഠിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  2980 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാന്‍ മോദി ആഗ്രയില്‍ വരാനിരിക്കെയാണ് അഖിലേഷ് മോദിയെ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.

ആഗ്രയിലെത്തുമ്പോഴെങ്കിലും  ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും കരിമ്പും നെല്ലും കൃഷി ചെയ്യുന്നവരുടെ സങ്കടങ്ങളും പ്രതിസന്ധികളും മോദിക്ക് കാണാന്‍ കഴിയട്ടെ എന്നും ദില്ലിയില്‍ നിന്നും ഒരുപാട് അകലെയല്ല ആഗ്രയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.  മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് ആഗ്ര സന്ദര്‍ശിക്കുന്നത്.

DONT MISS
Top