തലവേര്‍പ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു

പാറ്റ്‌ന: 16 വയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം തലവേര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിഹാറിലെ ഗയയില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് അക്രമവും നടത്തിയിട്ടുണ്ട്. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം അറിയിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ 28 നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുരി ആറിനാണ് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് കേസുമായി ബന്ധപ്പെട്ട് നടപടി എടുക്കാന്‍ തയ്യാറിയില്ല എന്നുമാണ് കുടുംബം ആരോപിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ മറ്റൊരു വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. ഡിസംബര്‍ 31 ന് കാണാതായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതായി പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞതായി പൊലീസ് പറയുന്നു. അന്ന് രാത്രി തന്നെ  പിതാവ് പരിചയമുള്ള ഒരാളുമൊത്ത് പെണ്‍കുട്ടിയെ പറഞ്ഞയച്ചു.

കുട്ടിയെ കൊണ്ടുപോയ ആളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ബന്ധമില്ല എന്നാണ് അയാള്‍ പറഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ക്രിമിനലുകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായൊ എന്ന് കണ്ടെത്താന്‍ സാധീക്കൂ എന്നും പൊലീസ് പറഞ്ഞു.

DONT MISS
Top