സാമ്പത്തിക സംവരണം: ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള

പിഎസ് ശ്രീധരന്‍ പിള്ള

ദില്ലി: മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്ന ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഉയര്‍ന്ന ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി കേരളത്തിലെ ഹിന്ദു ഇതര വിഭാഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. ഇത് ഹിന്ദു വിഭാഗങ്ങളുടെ ഉന്നമനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ സംസ്ഥാന ബിജെപി ഘടകത്തെ സംബന്ധിച്ച് ബില്ല് പ്രതീക്ഷയേകുന്ന ഒന്നാണ്. ബില്ല് ഇരുസഭകളിലും പാസ്സായ സന്തോഷം പങ്കുവെച്ച് ബിജെപി മറ്റന്നാള്‍ ആഹ്‌ളാദ ദിനം ആചരിക്കും. ലീഗിന്റെയും സിപിഐയുടെയും നിലപാട് അവര്‍തന്നെ വിശദീകരിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളില്‍ നിന്ന് പരിരക്ഷ ലഭിക്കേണ്ടതുണ്ട്. ബഹിഷ്‌കരണമല്ലാ, അക്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് സാമ്പത്തിക സംവരണബില്‍ രാജ്യസഭയില്‍ പാസ്സായത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് രാജ്യസഭ ബില്ല് പാസാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരം നല്‍കുന്ന ബില്ല്, ബില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ന്നതോടെ വോട്ടിനിട്ട് തള്ളുകയായിരുന്നു. പത്ത് ശതമാനം സംവരണമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുക.

124ാം ഭരണഘടനാ ഭേദഗതിയാണ് സംഭവിച്ചത്. ലോക്‌സഭയില്‍ നേരത്തെ പാസാക്കിയ ബില്ലാണ് രാജ്യസഭയും പാസാക്കിയത്.

DONT MISS
Top