ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരില്‍ അക്രമപ്രവര്‍ത്തനം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിങ്ങോള്‍ കൈപ്പുഴ പുത്തന്‍വീട്ടില്‍ ടിഞ്ചു പത്മനാഭന്‍, ഇരിങ്ങോള്‍ ആലടി കലേഷ് രവീന്ദ്രന്‍ നായര്‍, ഇരിങ്ങോള്‍ ചെമ്മായത് അഖില്‍ അശോകന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.

DONT MISS
Top