കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്ന് ബിജെപി തീരുമാനിക്കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള; കൂട്ടത്തോടെ രാഷ്ട്രപതിയെ കാണാനൊരുങ്ങി ബിജെപി എംപിമാര്‍

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്ന് ബിജെപി നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കുശേഷം ബിജെപി എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് ആവശ്യം അറിയിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

ശബരിമല വിഷയത്തോടെ നാല് ജില്ലകളില്‍ സിപിഎം ഇല്ലാതായിരിക്കുകയാണ്. സര്‍ക്കാരിനെ ഭരണഘടനാപരമായ രീതിയില്‍ നേരിടുമെന്നും കേരളമിപ്പോള്‍ ബിജെപിക്ക് അനുകൂലമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ ഇന്ന് രാഷ്ട്രപതിയെ അറിയിക്കാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും സിപിഎമ്മിനെ പിരിച്ചുവിട്ട് അവര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി എംപി നിഷികാന്ത് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top