ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിയുന്നു

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം കാലാവധി കഴിയുംമുമ്പെ ഒഴിഞ്ഞുകൊടുക്കാനൊരുങ്ങി ജിം യോങ് കിം. 2022 വരെയാണ് ജിം യോങ് കിംന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് സ്ഥാനമൊഴിയുമെന്ന് ജിം അറിയിച്ചു.

ആറ് വര്‍ഷമായി ലോകബാങ്ക് പ്രസിഡന്റായിരുന്നു ജിം. ലോകബാങ്ക് സിഇഒ ക്രിസ്റ്റാലിന ജോര്‍ജിയേവ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി മറ്റൊരു സ്ഥാപനത്തില്‍ ഇനിമുതല്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ജിം അറിയിച്ചു.

DONT MISS
Top