അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു

ഗീതാ ഗോപിനാഥ്

ദില്ലി: അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥ് ചുമതലയേറ്റു.ചരിത്രത്തിലാധ്യമായാണ് ഒരു വനിത ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്നത്. മലയാളിയായ ഗീതാഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായിരുന്ന മൗറി ഒബ്‌സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ രാജിവെച്ച ഒഴിവിലേക്കാണ് ദീപ നിയമിതയായത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റാകുന്ന ഇന്ത്യക്കാരിയാണ് ഗീതാ ഗോപിനാഥ്.

2016 ജൂലൈയിലാണ് പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ചുമതലയേറ്റത്. രണ്ടുവര്‍ഷത്തോളം ചുമതലയിലിരുന്ന അവര്‍ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

‘ബുദ്ധിപരമായ നേതൃത്വത്തിന്റെ തെളിയിക്കപ്പെട്ട ഉടമ’  എന്നാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെ ഗീതാഗോപിനാഥിനെ വിശേഷിപ്പിച്ചത്. കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ് എന്ന് മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പിണറായിയും വ്യക്തമാക്കിയിരുന്നു . യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ ‘ക്യാഷ് ആന്‍ഡ് ദി ഇക്കണോമി: എവിഡന്‍സ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷന്‍’ എന്ന പ്രബന്ധത്തില്‍ ഗീതാഗോപിനാഥും സംഘവും നോട്ടു നിരോധനത്തെ വിമര്‍ശിച്ചിരുന്നു.

DONT MISS
Top