ഉത്തരാഖണ്ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച ബിജെപി മുന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സഞ്ജയ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തനിക്കെതിരെയുണ്ടായ പീഡനശ്രമത്തെ കുറിച്ച് യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം തന്നെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ജീവനില്‍ പേടിയുണ്ടെന്നും അയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നുമാണ് ആഗ്രഹമെന്നും പരാതിക്കാരി പറഞ്ഞു.

ജോലി നല്‍കാമെന്നു പറഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് സഞ്ജയ്കുമാര്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ഔദ്യോഗിക പദവിയില്‍ നിന്നും മുമ്പ് നീക്കിയിരുന്നു.

DONT MISS
Top