ഫെയ്‌സ്ബുക്ക് പരിചയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എരൂര്‍ കണിയാമ്പുഴ സ്വദേശി അഖില്‍ ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ 5,000 രൂപ ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച യുവാവ്, കൂട്ടുകാരന്റെ മകന്റെ പിറന്നാളാഘോഷമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ പണം ആവശ്യപ്പെട്ട യുവാവ്, പുതുവത്സരത്തലേന്ന് പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് പ്രതിയെ പിടികൂടി എളമക്കര പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

എളമക്കര എസ്ഐ പ്രജീഷ് ശശി, എഎസ്ഐമാരായ രഘുനാഥന്‍, വിനോദ്, സിപിഒമാരായ സുധീഷ്, ദിപിന്‍, അമല്‍ദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എളമക്കരയില്‍ പ്ലംബ്ബിംങ് ജോലി ചെയ്യുന്നയാളാണ് പ്രതി.

DONT MISS
Top