വിശപ്പ് സഹിച്ചില്ല; ഭക്ഷണത്തിന് പകരം കീടനാശിനി കഴിച്ച ആദിവാസി ബാലന്‍ മരിച്ചു


ദില്ലി: വിശപ്പ് സഹിക്കാതെ ഭക്ഷണത്തിനു പകരം കീടനാശിനി കഴിച്ച ആദിവാസിബാലന്‍ മരിച്ചു. ഡിസംബര്‍ 31ന് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വിശന്നു വലഞ്ഞ കുട്ടി, അടുത്തുള്ള റേഷന്‍ കടയില്‍ നിന്നും ഭക്ഷണം യാചിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിശപ്പ് സഹിക്കാനാവാതെ കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ ഏര്‍പ്പെടുത്തിയതായി എന്‍സിപിസിആര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പട്ടിണി കൊണ്ട് ദുരിതമനുഭവിക്കുന്ന സ്ഥിതിയാണ് മധ്യപ്രദേശിലെ വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഇതിനു മുന്‍പും ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ പട്ടിണിയും ചികിത്സയും ലഭ്യമാവാതെ മരണപ്പെട്ടിട്ടുണ്ട്.

DONT MISS
Top