കെ സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രത്തിന് ഒന്നലരലക്ഷത്തിലധികം കമന്റുകള്‍; ‘സേവ് കേരള ഫ്രം ചാണകസംഘി’ എന്ന ഹാഷ്ടാഗ് നിറയുന്നു

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്ന കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി സോഷ്യല്‍ മീഡിയ. ഏതാനും ആളുകള്‍ മാത്രം സുരേന്ദ്രന്റെ ഹാഷ് ടാഗ് ഏറ്റുപിടിച്ചപ്പോള്‍ സേവ് കേരള ഫ്രം ചാണകസംഘി എന്നും സേവ് കേരളാ ഫ്രം ആര്‍എസ്എസ് എന്നുമുള്ള കമന്റുകള്‍ നിറയുകയാണ്.

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതും തിരിച്ചടിച്ചതും. സുരേന്ദ്രന്റെ പോസ്റ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ ബിജെപിക്കെതിരായി ഹാഷ് ടാഗുകള്‍ ഉയരുന്നുണ്ട്.

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

DONT MISS
Top